മുളക് കൃഷി

അടുക്കളത്തോട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ചെടിയാണ് മുളക്. പാചക വിഭവങ്ങളിൽ നിത്യ ഉപയോഗ സാധനം കുടിയാണ് മുളക്. പച്ചമുളകിലാണ് ഏറ്റവും കൂടുതൽ കീടനാശിനിയുടെ അളവ് കാണപ്പെടുന്നത്.. മുളകിൽ അടങ്ങിയ കാപ്സൈസിൻ എന്ന ആൽക്കലോയിഡ്നു പ്രോസ്റ്റെറ്റ് കാൻസർ തടയാൻ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. എല്ലാവരും വീടുകളിൽ തന്നെ മുളക് കൃഷി ചെയ്തു ഉപയോഗിക്കാൻ ശ്രമിക്കൂ.
എളുപ്പത്തില്‍ വീടുകളില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് പച്ച മുളക്. ഉഷ്ണമേഖല വിളയാണിത്. ചുവന്ന മണ്ണ്, ചെങ്കൽ മണ്ണ് , പശിമയുള്ള മണ്ണ് എന്നിവയില്‍ മുളക് കൃഷി ചെയ്യാം.
തൈ നടേണ്ട സമയം:
മെയ്-ആഗസ്റ്റ് (മഴയെ ആശ്രയിച്ചുള്ള കൃഷി)
സെപ്റ്റംബര്‍-ഡിസംബര്‍ , ജനുവരി ,ഫെബ്രുവരി ,മാർച്ച് (ജല സേചനം വേണ്ടിവരും)
ഏതൊക്കെ ഇനങ്ങള്‍:
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.
വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ് മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.
അനുഗ്രഹ:
ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക് പറിക്കാം.
കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.
ജ്വാലാ സഖി:
അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40x35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം.
ഗ്രോ ബാഗില്‍:
ടെറസ്സിലും മറ്റും കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗ് ആണ് നല്ലത്. മണ്ണ്, ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ടം, കരിയില എന്നിവ ചേർത്ത് ഗ്രോബാഗ് മിശ്രിതം തയ്യാറാക്കാം. മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്. ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തില്‍ കൂടുതല്‍ മിശ്രിതം നിറക്കരുത്.
വളപ്രയോഗം:
കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളം പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.
കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്.
മുളക് കൃഷിയിൽ പ്രധാനമായി നേരിടുന്ന രോഗമാണ് മുരടിപ്പ്, പൂ വരാതെ നിൽക്കുന്നതും പൂ കൊഴിച്ചിലും ഞാൻ ഉൾപ്പടെ പലരും വിജയിച്ച ചില കാര്യങ്ങൾ പങ്ക് വെയ്ക്കാം.
1,മുരടിപ്പ് കേരളത്തിലെ മണ്ണിൽ പൊതുവേ അസിഡിറ്റി കൂടുതലാണ് അസിഡിറ്റി മുരടിപ്പിന് കാരണമാകുന്നു. മുരടിപ്പിന്റെ തുടക്കത്തിൽ കുമ്മായം ചേർത്താൽ കുമ്മായത്തിൽ അടങ്ങിയ കാൽസ്യം അസിഡിറ്റി കുറച്ച് മുരടിപ്പ് ഒരു പരുധി വരെ ചെറുത്ത് നിൽക്കാൻ സഹായിക്കും.പുളിച്ച കഞ്ഞിവെളളം ചുവട്ടിൽ ഒഴിക്കുന്നതും ഇലകളിൽ കുമ്മായം കിഴിയിൽ കെട്ടി തൂവാം അല്ലങ്കിൽ ചാരം തൂവുന്നതും നല്ലതാണ്. ഇലകളിൽ തൂവുന്നതിന് മുന്പ് ഇലയിൽ കുറച്ച് വെള്ളം സ്പ്ര ചെയ്താൽ ഇലകളിൽ പറ്റി പിടിക്കാൻ സഹായിക്കും.
2, മുളക് പെട്ടന്ന് പൂ പിടിക്കാൻ - മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന് അതിന് തൈരും പാൽക്കായവും ചേർന്ന മിശ്രിതമാണു മുളകു പൂവിടാൻ പ്രയോഗിക്കുന്നത്. 15 ലീറ്റർ വെള്ളത്തിൽ 100 മില്ലി തൈരും 5 ഗ്രാം പാൽക്കായവും ചേർത്ത് തളിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മുളകുചെടികൾ അടിമുടി പൂവിടും. മുളകു ചെടിക്ക് പാണല്‍ പച്ചിലവളമായി ചേര്‍ത്തു കൊടുക്കുക. മുളകിന് നല്ല എരിവും വീര്യവും ഉണ്ടായിരിക്കും.മുളകു ചെടിക്ക് കാലിവളവും ചേര്‍ക്കുന്നതോടൊപ്പം അല്‍പ്പം കോഴിവളവും, ആട്ടിൻ കാഷ്ഠവും ചേര്‍ക്കുക. നന്നായി തഴച്ചു വളരും കായ്പിടുത്തവും കൂടും.
3,പൂ കൊഴിച്ചിൽ മുളക് പൂവിടാൻ തുടങ്ങുന്നതിനു മുൻപ് , കടലപിണ്ണാക്ക് വളമായി ഇട്ടു കൊടുത്താൽ പൂവ് കൊഴിച്ചിൽ നിയന്ത്രിക്കാം വിളവും കൂടും.പൂ കൊഴിച്ചിൽ തടയാനും കായ്പിടിത്തം കൂടാനും എഗ്ഗ് അമിനോ ആസിഡ് നലതാണ്. പാൽകായം 25 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മുളകിന് മാത്രമല്ല എല്ലാ പച്ചക്കറികളിലെയും പൂ കൊഴിച്ചിൽ കുറയും