കൂർക്ക കൃഷി
ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്ക്കളയുടേത്. ഏത് മണ്ണിലും കൂർക്ക കൃഷിചെയ്യാം എങ്കിലും നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ രണ്ട് തവണയാണ് കൂർക്ക കൃഷിചെയ്യുന്നത്. ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥയാണ് പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്ത്തണമെന്നേയുള്ളൂ.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്ക്ക് നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്ക്ക വിളവെടുക്കാം. വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണ് തലകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ചാക്കുകളിൽ പരത്തിയിടുന്ന വിത്തുകള്‍ക്ക് ഫെബ്രുവരി - മാർച്ച് മാസമാകുമ്പോഴേക്കും കിഴങ്ങുകളിൽ മുള വന്നിട്ടുണ്ടാകും. കൂര്ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. പാകി ഒരുമാസം പ്രായമായ തലപ്പുകൾ നുള്ളിയെടുത്താണ് കൃഷിസ്ഥലത്ത് നടുന്നത്.ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് തലപ്പുകൾ (വള്ളികൾ) മുറിച്ച് നടുന്നത്. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്ത്തു കയാണ് ആദ്യപടി. കൃഷിചെയ്യാനുള്ള സ്ഥലം നന്നായി ഉഴുത് മറിച്ച് കട്ടകൾ ഉടച്ച് നിരപ്പാക്കി പാകപ്പെടുത്തണം. അതിന് ശേഷം 30 സെന്റിമീറ്റർ അകലത്തിൽ ചെറിയവരമ്പുകളായി 60-100 സെന്റിമീറ്റർ വരെ നീളമുള്ള തടങ്ങൾ നിർമ്മിക്കണം. കൂർക്ക തലകൾ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി നീളം 15-20 സെന്റിമീറ്റർ ആണ് വേണ്ടത്. ഇത് തടങ്ങളിൽ കിടത്തി നടുന്നു. വെയിൽ അധികമാകുകയാണെങ്കിൽ നട്ടുകഴിഞ്ഞ് മൂന്ന് ദിവസംവരെ പകൽ സമയം തടത്തിന് പുതയിടുന്ന ഒരു രീതിയുണ്ട്. വേര് പിടിയ്കുന്നതിന് മുമ്പ് കഠിനമായ വെയിലിൽ മുറിച്ച് നട്ട തല ഉണങ്ങാതിരിക്കാനാണത്. അടിവളമായി കാലിവളമാണ് സാധാരണ ഉപയോഗിക്കുന്നത്.
ഇത് ഗ്രോ ബാഗിലും ചക്കിലും മറ്റുമായി നമ്മുടെ റെരസ്സിലും കൃഷി ചെയ്യാവുന്നതാണ്. നാടൻ ഇനമായ ചെറ്റുകൂർക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്, വെള്ളത്തലയ്ക്കാണ് കൂടുതൽ വിളവ് കിട്ടുന്നത്. കൂടാതെ തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉൽപാദനം കൂടിയ ഇനങ്ങളാണ്.
വളപ്രയോഗം :
തലകൾ നട്ട് 15-25 ദിവസത്തിനുള്ളിൽ ഒന്നാംഘട്ട വളപ്രയോഗം നടത്തണം. ചാണകപ്പൊടിയും വെണ്ണീറും മണ്ണിരകമ്പോസ്റ്റുമെല്ലാം ചേർന്ന മിശ്രിതം നല്കാം. 45 ദിവസത്തിനു ശേഷം രണ്ടാം മേൽവളം നല്കണം. കൂർക്കത്തലകളിൽ വെളളമില്ലാത്ത സമയത്ത് വേണം വളം വിതറി മണ്ണ് കൂട്ടികൊടുക്കാൻ.
കൂര്ക്ക നടും മുന്പ്ം മെയ്-ജൂണില്‍ കൂര്ക്ക പ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്ത്തി്യാല്‍ അത് നിമാവിരകള്ക്ക്് ഒരു കെണിവിളയാകുകയും ചെയ്യും. നഴ്സറികളിൽ വളർത്തുമ്പോൾ കാണുന്ന ഇലതീനി പ്പുഴുക്കളേയും തണ്ടുതുരപ്പനേയും നിയന്ത്രിക്കാൻ ജൈവകീടനാശിനിയായി വേപ്പിൻ സത്ത് ഫലപ്രദമാണ്. . കടചീയൽ നിയന്ത്രിക്കാൻ ബാസ്റ്റിൻ എന്ന കുമിൾനാശിനി വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാം. വെള്ളക്കെട്ട് കൂടിയ സ്ഥലങ്ങളിൽ കട ചീയാതിരിക്കാനും ബാസ്റ്റിൻ ലായനി ഉപയോഗിക്കാവുന്നതാണ്. നിമവിര ബാധിച്ച കിഴങ്ങുകൾ ഭക്ഷ്യയോഗ്യമല്ല. വിളപരിക്രമണം നടത്തുകയും നന്നായി ഉഴുതുമറിച്ച് വേനലിൽ ഉണങ്ങാനിടുകയും വിളവെടുപ്പിന് ശേഷം ചെടിയുടെ വേരും അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നത് നിമവിര നിയന്ത്രിക്കാൻ സഹായിക്കും.
വിളവെടുപ്പ് :
നട്ട് 5ആം മാസം കൂര്ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. ഈർപ്പം കൂടിയാൽ കിഴങ്ങ് ചീഞ്ഞ് പോകാൻ സാധ്യതയുണ്ട്. ഈർപ്പം ഉണ്ടെങ്കിൽ ഉണങ്ങിയ തറയിലിട്ട് ഉണക്കണം. വിത്തിനുള്ള കിഴങ്ങുകൾ തിരഞ്ഞെടുത്ത് സൂക്ഷിക്കാം. നിമവിരകൾ ഇല്ലാത്ത നല്ല വിത്തുകൾ ഈർപ്പവും ചൂടും തട്ടാത്ത മുറികളിൽ മണലോ ഉമിയോ കലർത്തി സൂക്ഷിക്കാം.
കൂർക്ക തൈ ഉണ്ടാക്കുന്ന രീതി:
കടയിൽ നിന്ന് കുറച്ച് കൂർക്ക വാങ്ങി മെയ് മാസം മണ്ണിൽ കുഴിച്ചിടുക '. അത് മുള പൊട്ടി തണ്ട് ആയി വരും. ആ തണ്ട് നുളളിയെടുത്ത റെഡിയാക്കി തവാരണങ്ങളിലേക്ക് മാറ്റി നടുക ജൂൺ മാസത്തിൽ.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
I'm a paragraph. I'm connected to your collection through a dataset.
I'm a paragraph. I'm connected to your collection through a dataset. Click Preview to see my content. To update me, go to the Data Manager.

I'm a title. To update me, go to the Data
I'm a paragraph. I'm connected to your collection through a dataset. Click
I'm a title. To update me, go to the Data Manager.