ചുരക്ക

പ്രത്യേക പരിചരണങ്ങൾ ഒന്നും നൽകിയില്ലെങ്കിലും നല്ല വിളവ് നൽകുന്ന ഒന്നാണ് ചുരക്ക. വർഷം മുഴുവൻ കൃഷി ചെയ്യാം.
നമുക്ക് അധികം കേട്ടു പരിചയമില്ലാത്ത എന്നാൽ ഒരുകാലത്തു കേരളത്തിൽ ധാരാളം കൃഷി ചെയ്തിരുന്ന ഒരു നാടൻ പച്ചക്കറി വിളയാണ് ചുരയ്ക്ക. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറി വിലയാണിത്. ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിപ്പേരുള്ള ചുരയ്ക്കയുടെ ഇളം പ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്.
ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക ഇതിന്റെ കായ്കളില്‍ മാംസ്യം, കൊഴുപ്പ്, കാര്‍ബോേൈഹഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ആണ് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്ന് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്.
കറികളിൽ ഉപയോഗിക്കുന്നതിനു പുറമെ വേനല്‍ക്കാലത്ത് ചുരയ്ക്കാ ജ്യൂസ് ആയും ചുരയ്ക്ക ഉപയോഗിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കാ ജ്യൂസ് സഹായിക്കുന്നു. നാരുകളാല്‍ സമൃദ്ധമായ ഇവ വിറ്റാമിന്‍ സി, ബി, കെ, എ, ഇ, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. പുസ സമ്മര്‍ പ്രോളിഫിക് ലോങ്, പുസ സമ്മര്‍ പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്,പഞ്ചാബ് കോമള്‍, അര്‍ക്ക ബഹാര്‍, സാമ്രാട്ട് എന്നിവയാണ് ചുരയ്ക്കയിലെ പ്രധാനയിനങ്ങള്‍. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ചുരയ്ക്കയ്ക്കു കഴിവുണ്ട് . ഒരു സെന്‍റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാം വിത്ത് ആവശ്യമാണ്.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതിന് പടരാൻ ഒത്തിരി സ്ഥലം വേണമെന്ന് മാത്രമാണ്. രണ്ടാമതായി ഇളം കായകൾ പറിച്ചെടുക്കണം എന്നതുമാണ്.
കായ പറിക്കാൻ കുറച്ച് വൈകിയാൽ കറിക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല.
ചാണകപൊടി /കമ്പോസ്റ്റ് തടത്തിൽ മണ്ണുമായി മിക്സ് ചെയ്ത് രണ്ട് ദിവസം നനവ് കൊടുത്ത ശേഷം 5-6മണിക്കൂർ കുതിർത്ത വിത്ത് നേരിട്ട് മണ്ണിൽ നടാവുന്നതാണ്. വിത്ത് മുളക്കാൻ 7-10ദിവസം എടുക്കും. 3×3 മീറ്റർ ഇട അകലത്തിലും 2-3 സെ.മീ. ആഴത്തിലും വിത്ത് നടാവുന്നതാണ്.
വള്ളി പടരാൻ തുടങ്ങിയാൽ ഒന്ന് ഒന്നര മാസം കൊണ്ട് പൂവിട്ട് തുടങ്ങും. മൂന്ന് മാസം വരെ വിളവെടുക്കാം.
രണ്ടടിയോളം വള്ളി പടർന്നു കഴിഞ്ഞാൽ ചെടിയുടെ തലപ്പ് മുറിച്ച് കളയുക. ഇലകൾക്കിടയിൽ പുതിയ തലപ്പുകൾ വരും. ഈ തലപ്പുകളും ഒന്ന് -രണ്ട് അടിയോളം വളർത്തിയ ശേഷം അറ്റം വീണ്ടും മുറിച്ച് കൂടുതൽ തലപ്പ് വളരാനുള്ള സാഹചര്യം ഒരുക്കുക. ഇത് ചെറിയ സ്ഥലത്ത് കൂടുതൽ വിളവ് നൽകുന്നതിന് സഹായിക്കും.
ചുരക്കക്ക് മറ്റ് ചെടികൾക്ക് നൽകുന്ന വളങ്ങൾ തന്നെ നൽകിയാൽ മതിയാകും.
ഇളം കായകൾ പറിച്ച് സാധാരണ കുമ്പളം /ഇളവൻ കൊണ്ട് തയ്യാറാക്കുന്ന എല്ലാ കറികളും ഉണ്ടാക്കാം.
വിത്ത് എടുത്ത ശേഷം ചുരക്ക നല്ലവണ്ണം ഉണക്കി അലങ്കാര വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കാവുന്നതാണ്.