top of page

പയർ കൃഷി

പയർ കൃഷി

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്. ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

അടുക്കളത്തോട്ടത്തില്‍ ചാക്ക്, ചട്ടി, ഗ്രോബാഗ് എന്നിവയിലോ തറയിലോ വിത്ത് പാകാം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകം, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചകിരിച്ചോര്‍ എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ നടീല്‍ മിശ്രിതം നിറച്ച് വിത്ത് പാകാം. കൃഷി നിലത്തെങ്കില്‍ മണ്ണിളക്കി ഒരുക്കി 25 സെ.മീ. അകലത്തില്‍ കമ്പു കൊണ്ട് ചെറിയ കുഴിയുണ്ടാക്കി വിത്ത് പാകി മീതെ നേരിയ കനത്തില്‍ മണ്ണിട്ട് മൂടണം.

ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

വിത്തുകള്‍ നടുന്നതിനു ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്താല്‍ വേഗം മുള പൊട്ടും. ഗ്രോബാഗില്‍ രണ്ടുവിത്ത് വീതം പാകിയാല്‍ മതി. വള്ളിപ്പയറാണ് നട്ടതെങ്കില്‍ പടരാന്‍ സൗകര്യം ചെയ്യണം. പടരാന്‍ തുടങ്ങുന്ന പയറിനു മുട്ടമിശ്രിതം, ചാണകം, കോഴിവളം, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ നല്ലതാണ്.

വിത്തിട്ട് ആദ്യ സമയത്തു ചെടിയൊന്നിന് 25 ഗ്രാം കുമ്മായം ചെടികളുടെ ചുവട്ടില്‍ തട്ടാതെ ചുറ്റും വിതറി യോജിപ്പിക്കുന്നത് നല്ലതാണ്. വളര്‍ച്ച നോക്കി ഒരു മാസത്തിനു ശേഷം ഉണക്കിപൊടിച്ച പിണ്ണാക്കും ചാരവും ചെടികളുടെ ചുറ്റുംവിതറി മണ്ണ് കയറ്റാം. കുറ്റിപ്പയറാണ് കൃഷി ചെയ്യുന്നതെങ്കില്‍ പടരാന്‍ സൗകര്യം വേണ്ട. ഭാഗ്യലക്ഷ്മി കുറ്റിപയറാണ്. അനശ്വര, കനകമണി എന്നിവ അധികം പടരാത്ത ഇനങ്ങളും.

പയര്‍ തറയിലും ഗ്രോബാഗിലും കൃഷി ചെയ്യാം. രണ്ടമീറ്റര്‍ അകലത്തില്‍ ഒന്നര അടി സമചതുരത്തില്‍ താഴ്ചയില്‍ കുഴിയെടുക്കണം. 100 ഗ്രാം കുമ്മായപ്പൊടിക്ക് പുറമേ ഇതില്‍ 50 ഗ്രാം വീതം എല്ലുപൊടി, ചാരം എന്നിവയും മേല്‍മണ്ണും ചേര്‍ത്ത് കുഴിയുടെ മുക്കാല്‍ ഭാഗം നിറക്കുക. വിത്ത് സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്തശേഷം നട്ടാല്‍ വേഗം മുളയ്ക്കും. ചെടികള്‍ വള്ളി വീശുന്നതിനു മുമ്പ് പടരാന്‍ സൗകര്യം ചെയ്യണം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Image-empty-state.png
More

I'm a paragraph. I'm connected to your collection through a dataset.

Image-empty-state.png
More

I'm a paragraph. I'm connected to your collection through a dataset. Click Preview to see my content. To update me, go to the Data Manager.

I'm a title. To update me, go to the Data 

I'm a paragraph. I'm connected to your collection through a dataset. Click 

More
Image-empty-state.png

I'm a title. To update me, go to the Data Manager.

bottom of page