top of page

അമര കൃഷി

അമര കൃഷി

നല്ല നീർവാർച്ചയുള്ള മണ്ണ്  ആയിരിക്കണം അമര നടാൻ തിരഞ്ഞെടുക്കേണ്ടത്. തടമെടുത്ത് ഒരുപിടി കുമ്മായം ഇട്ട്  6,  7 ദിവസം കഴിഞ്ഞ അടിവളമായി കോഴിവളം ഇട്ട് അല്ലെങ്കിൽ ചാണകം മണ്ണുമായി ഇളക്കിച്ചേർത്ത് മൂന്ന്  ദിവസം വെള്ളമൊഴിച്ച് കോഴി വളത്തിന്റെ ചൂട് മാറ്റുക. 

അമര വിത്ത് 8 മണിക്കൂർ സ്യൂഡോമോണസ് കലക്കിയ വെള്ളത്തിൽ  കുതിർത്തുവയ്ക്കുക അതിനുശേഷം വിത്ത് ഒരു ന്യൂസ് പേപ്പർ ലോ കോട്ടൺ തുണിയിലോ 20 മണിക്കൂർ പൊതിഞ്ഞു വെക്കുക അപ്പോഴേക്കും വിത്ത് മുളച്ചു വരും 

ചൂട് കാലാവസ്ഥയിൽ വൈകുന്നേരം വേണം വിത്ത് നടാൻ ഒരു തടത്തിൽ 3 വിത്ത് നടുക നാല് ദിവസത്തിനകം ചെടി മണ്ണിനു മുകളിൽ വരും നാലില പരുവമാകുമ്പോൾ ചാണക സ്ലറി ഒഴിച്ചു കൊടുക്കുക (കടലപ്പിണ്ണാക്ക് ഒരുകിലോ വേപ്പിൻ പിണ്ണാക്ക് ഒരു കിലോ ചാണകം ഒന്നു മുതൽ രണ്ടു വരെ ഇവ 10 ലിറ്റർ വെള്ളത്തിൽ കലക്കി ദിവസം ഒരുനേരം ഇളക്കിക്കൊടുക്കുക അങ്ങനെ 5 ദിവസം കഴിഞ്ഞു  ഇതിൽനിന്ന് ഒരു ലിറ്റർ എടുത്ത 9 ലിറ്റർ വെള്ളം ചേർത്ത് 1ലിറ്റർ വീതം ചെടികൾക്ക് നൽകുക) 15 ദിവസം കൂടുമ്പോൾ നൽകണം മാസത്തിലൊരിക്കൽ അല്പം ചാരം ( ചാമ്പൽ) ഇട്ടു കൊടുക്കണം.

അമര ഏകദേശം ഏഴ് അടി ഉയരം വരെ വളരും അത് അനുസരിച്ച് താങ്ങ് കൊടുത്തു സംരക്ഷിക്കണം. ചൂട് സമയത്താണ് അമര കൃഷി ചെയ്യാൻ ഉത്തമം അസുഖങ്ങൾ വളരെ കുറവുള്ള ഒരു വിളയാണ് അമര എങ്കിലും രണ്ട് ഇല പരുവം മുതൽ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട്.

മറുനാട്ടിൽ നിന്ന് വരുന്ന അമരയെക്കാളും നല്ല ടേസ്റ്റ് ആണ് നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന കൊത്തമര യ്ക്ക് എല്ലാ സുഹൃത്തുക്കളും 10 ചുവട് അമര എങ്കിലുംവീട്ടുവളപ്പിൽ നട്ടുവളർത്താൻ ശ്രമിക്കുക.