top of page

ചേമ്പ്‌ കൃഷി

ചേമ്പ്‌ കൃഷി

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .

സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, താമരക്കണ്ണന്‍, വെട്ടത്തുനാടന്‍, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ ചേമ്പുകള്‍ കൃഷിചെയ്യുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പില്‍ കൂടുതല്‍ മാംസ്യവും അടങ്ങിയിരിക്കുന്നു.

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്‍ഷം മുഴുവനും.

ഇനങ്ങള്‍
"ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.

വിത്തും നടീലും

25-35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേമ്പുകള്‍ വേണ്ടി വരും.

90 സെ.മീ. അകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്തോ, കുഴികളെടുത്തോ, കൂന കൂട്ടിയോനടാം. ഒരു സെന്റ്‌ സ്ഥലത്ത്‌ 115 മൂടോളം ചേമ്പ്‌ നടാം. തള്ള ചേമ്പ്‌ 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച്‌ കഷണങ്ങളാക്കിയോ, 50-75 ഗ്രാം വലിപ്പമുളള വിത്തു ചേമ്പോ നടാനുപയോഗിക്കാം. നടുന്നതിന്‌ മുമ്പായി ഒരു സെന്റിന്‌ 50 കി.ഗ്രാം എന്ന കണക്കില്‍ ജൈവവളപ്രയോഗം നടത്തുക. നട്ടശേഷം പച്ചിലകളോ കരിയിലകളോകൊണ്ട്‌ മൂടണം. ഒന്നരമാസംകൊണ്ട്‌ വിത്ത്‌ ചേമ്പുകള്‍ മുളയ്ക്കും. നട്ട്‌ ഒന്നും രണ്ടും മാസങ്ങള്‍ക്ക്‌ ശേഷം കളപറിയ്ക്കലും മണ്ണ്‌ കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിര്‍പ്പുകള്‍ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.

വളപ്രയോഗം

വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്‍കണം.

ഇടകിളയ്ക്കല്‍

കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30-45 ദിവസങ്ങളിലും 60-75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.