top of page

കൂണ്‍ കൃഷി

കൂണ്‍ കൃഷി

മൃദുവായതും, വീര്‍ത്തതുമായ ഒരിനം ഫംഗസാണ്‌ കൂണ്‍ .

സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാല്‍ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. •ചപ്പുചറുകള്‍ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികള്‍ കിടക്കുന്ന സ്ഥലങ്ങള്‍ ചതുപ്പ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കുന്ന കുടയുടെ ആകൃതിയില്‍ വളരുന്ന പൂപ്പല്‍ ആണിത്. ഇവയ്ക്ക് ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്‌.

മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്.

പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.

കൂണ്‍ കൃഷിക്കുള്ള മാധ്യമങ്ങള്‍:

വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. എങ്ങനെ മാധ്യമം ഒരുക്കാം നല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത്‌ 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യമാം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.

കൂണ്‍ വിത്ത്

കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.

തടം ഉണ്ടാക്കലും വിത്ത് ഇടലും

ഒരു പാക്ക് സീഡ് കൊണ്ട് രണ്ടു തടം ഉണ്ടാക്കാം. 80 ഗേജ് കനമുള്ള കവർ നല്ല നീളത്തിൽ എടുക്കുക. കവറിന്‍റെ അടിഭാഗം നന്നായി ചണ നൂലോ ചരടോ റബ്ബര്‍ ബാന്ടോ ഉപയോഗിച്ച് കെട്ടുക. അടിഭാഗം മറച്ചിടുക അതായത് കെട്ടിയ ഭാഗം ഉള്ളിൽ പോണം. ബാഗ്‌ നന്നായി റൗണ്ടിൽ വെക്കുക. സീഡ് പൊട്ടിച്ചു രണ്ടായി പാകുത്ത് ഒരു പകുതിയില്‍ നിന്നു മാത്രം വിത്തെടുക്കുക. വൈക്കോൽ (മാധ്യമം) തിരുട പോലെ നല്ല കനത്തിൽ ചുരുട്ടി ബാഗിൽ ടൈറ്റായി വക്കുക. സീഡ് വശങ്ങളില് വട്ടത്തിലായി പാകുക. കയ്കൊണ്ട് സീഡ് ഒന്ന് തിരുകി കൊടുക്കുക. വീണ്ടും അടുത്ത ട്രിപ്പ്‌ ഇതേപോലെ ആവർത്തിക്കുക. ഇങ്ങനെ ബാഗിന്റെ വലുപ്പം അനുസരിച്ച് മൂന്നോ നാലോ പ്രാവിശ്യം ചെയ്യാം. അവസാനം ബാഗ്‌ നന്നായി ടൈറ്റാക്കി കെട്ടുക. 60 മുതൽ 80 വരെ കുത്തുകൾ ഇട്ടുകൊടുക്കുക. കൂണിന്‍റെ വളര്‍ച്ചാഘട്ടങ്ങള്‍ ബെഡ്ഡ് തയ്യാറാക്കിയതുമുതല്‍ വിളവെടുപ്പു വരെ കൂണിന്‍റെ വളര്‍ച്ചയെ രണ്ട് ഘട്ടങ്ങളായി തിരിക്കാം - കായികവളര്‍ച്ചാഘട്ടവും കൂണ്‍ ഉല്പാദനഘട്ടവും കായികവളര്‍ച്ചാ ഘട്ടം കൂണിന്‍റെ വെള്ള നിറത്തിലുള്ള തന്തുക്കള്‍ വൈക്കോലില്‍ (മാധ്യമത്തില്‍) പടര്‍ന്നു വളരുന്നതിനെയാണ് കായിക വളര്‍ച്ച അഥവാ സ്പോണ്‍ റണ്ണിംഗ് എന്നുപറയുന്നത്. സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയാകുന്നതിന് 12-18 ദിവസങ്ങള്‍ വേണ്ടി വരും. (എന്നാല്‍ ഇത്, ഉപയോഗിക്കുന്ന കൂണിനം, സ്പോണ്‍സിന്‍റെ മൂപ്പ്, വൈക്കോലിന്‍റെ ഗുണം, വൈക്കോലിലെ ഈര്‍പ്പം, മുറിയിലെ ചൂട്, അന്തരീക്ഷത്തിലെ ഈര്‍പ്പം എന്ന പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.) കൂണ്‍ ഉല്പാദന / വിളവെടുപ്പ് ഘട്ടം കാലാവസ്ഥ അനുസരിച്ച് ദിവസവും ഒന്നോ രണ്ടോ തവണ നേരിയ തോതില്‍ ബെഡ്ഡുകളില്‍ ചെറിയ ഈര്‍പ്പം നിലനില്‍ക്കത്തക്ക രീതിയില്‍ മിതമായി നനയ്ക്കണം. (മഴക്കാലത്ത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ വീതം നനച്ചാല്‍ മതിയാകും). നല്ല വായു സഞ്ചാരവും വേണം. ഒരു കാരണവശാലും ബെഡ്ഡുകളില്‍ അധികം ഈര്‍പ്പം ഉണ്ടാകുവാന്‍ പാടില്ല. ബെഡ്ഡില്‍ ആവശ്യത്തിന് ഈര്‍പ്പമില്ലെങ്കില്‍ ഉണ്ടാകുന്ന മൊട്ടുകള്‍ കരിഞ്ഞ് ഉണങ്ങിപ്പോകുന്നതിനും വിളവ് കാര്യമായി കൂറയുന്നതിനും കാരണമാകും.

കൂണ്‍മുറി

കൂണ്‍ മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ്‍ മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.

ഒരു കൃഷി കഴിഞ്ഞാല്‍ കൂണ്‍ തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. വിളവെടുപ്പ് ഇങ്ങനെ സൂക്ഷിച്ചാല്‍ 2-4 ദിവസങ്ങളില്‍ ബെഡ്ഡിന്‍റെ നാലു വശങ്ങളില്‍ നിന്നും കൂണിന്‍റെ മുകുളങ്ങള്‍ പ്രത്യക്ഷപ്പെടും. അടുത്ത ദിവസം മൊട്ടുകള്‍ വളര്‍ന്ന് വലുതാകും. അപ്പോള്‍ വിളവെടുപ്പ് നടത്താം. അതായത് കൂണില്‍ നിന്ന് സ്പോറുകള്‍ പുകപോലെ പറന്നുപോകുന്നതിനു മുന്പായി വിളവെടുക്കണം. വിളവെടുക്കുന്പോള്‍ തണ്ടിന്‍റെ അടിഭാഗം ശരിയായി മുറിച്ചെടുക്കുവാന്‍ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ബെഡ്ഡില്‍ അവശേഷിക്കുന്ന കൂണിന്‍റെ ചുവടു ഭാഗം അഴുകി ബാക്ടീരിയമൂലമുള്ള അണുബാധ ഉണ്ടാകുന്നതിനു കാരണമാകും. കൈകൊണ്ട് കൂണുകളെ പറിച്ചെടുത്തതിനുശേഷം ചുവടുഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വൈക്കോലും മറ്റും കത്തികൊണ്ട് മുറിച്ചു മാറ്റി നീക്കി കളയണം. വിളവെടുത്ത ശേഷം വീണ്ടും വെള്ളം സ്പ്രേ ചെയ്ത് ബെഡ്ഡുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ ഒരാഴ്ചകഴിഞ്ഞ് രണ്ടാം വിളവെടുപ്പും വീണ്ടും ഒരാഴ്ചകഴിഞ്ഞ് മൂന്നാം വിളവെടുപ്പും നടത്താവുന്നതാണ്. മൂന്നാം വിളവെടുപ്പിനുശേഷം ബെഡ്ഡുകളുടെ പ്രതലം 2 സെ.മീ. ഘനത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി മാറ്റി വീണ്ടും നന തുടര്‍ന്നാല്‍ കുറച്ച് വിളവ് കൂടി ലഭിക്കും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു ദിവസം വരെയും, ഫ്രിഡ്ജില്‍ 4-5ദിവസം വരെയും ഫ്രീസറില്‍ 2-3 ആഴ്ചവരെയും കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം.

ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.