സാഹിവാള്‍

ഇവയുടെ കാളകൾ അലസ സ്വഭാവത്തിലുള്ള വ ആകയാല്‍ വേഗത കുറഞ്ഞ പണിക്കു മാത്രമേ ഉപയോഗിക്കുന്നുള്ളു.

ശരീരത്തിലെ തൊലി ലോലവും അയഞ്ഞതുമായതിനാല്‍ സഹിവാള്‍ പശുക്കളെ 'ലോല' എന്ന പേരിലും അറിയപ്പെടുന്നു.തടിച്ചതും ഭാരിച്ചതു മായ ശരീരം,കുറുകിയ കൈകാലുകള്‍,വലുപ്പമുള്ള തല,വീതിയുള്ള നെറ്റി,കുറ്റിച്ച കൊമ്പുകള്‍,കുഴിഞ്ഞ മുതുക്,വലുപ്പമുള്ള അകിടു്,തൂങ്ങി കിടക്കുന്ന താട എന്നിവ സഹിവാളിന്‍റെ ലക്ഷണങ്ങളാണ്.കാഴ്ചയില്‍ ഗംഭീരനാണെങ്കിലും താരതമ്യേനേ സൗമ്യ പ്രകൃതക്കാരാണ്ഇവർ .

പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശുവർഗ്ഗമാണ് സാഹിവാള്‍ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ സാഹിവാള്‍ ഇടത്തരം വലിപ്പവും സാമാന്യം മാംസളമായ ശരീരഘടനയുമുള്ള ജനുസ്സാണ്. പശ്ചിമ പാകിസ്താനിലെ വരണ്ട പ്രദേശങ്ങളിലും തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ച് മോണ്‍ട്‌ഗോമറി ജില്ലയിലുമാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.

പഞ്ചാബില്‍ ഈ ജനുസ്സിനെ പ്രജനനം വഴി വളര്‍ത്തിയെടുക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ശൈത്യകാലാവസ്ഥ ഈ ജനുസ്സിന് യോജ്യമല്ല.കാളകള്‍ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തിലും ജീവിക്കുവാനുള്ള പ്രത്യക കഴിവ് സഹിവാളിന്റെ മാത്രം പ്രത്യേകതയാണ്.

ചുവപ്പു കലര്‍ന്ന തവിട്ടു നിറ മുള്ള ഇവയുടെ ശരീരത്തില്‍ അവിടവിടെ വെളുത്ത പാടുകളും കാണുന്നു.ഇന്ത്യന്‍ തനത് ജനുസ്സുകളില്‍ ഏറ്റവും ഉയര്‍ന്ന പാലുല്പാദനശേഷി ഇവക്കുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.