വെച്ചൂർ പശുവിൻറെ സവിശേഷതകൾ
കേരളത്തിലെ നാടൻ പശുക്കളിൽ പാലുൽപ്പാദനശേഷി കൂടുതലുള്ള ഒരിനമെന്ന നിലയ്ക്കാണ് വെച്ചൂർ പശുക്കൾ പണ്ട് മുതലേ അറിയപ്പെട്ടിരുന്നത്. പശുക്കൾക്ക് ശരാശരി മൂന്നടി അഥവാ 90 സെ.മീറ്ററിൽ താഴെയാണ് ഉയരം. ശരീരത്തിന് 125-150 കി.ഗ്രാം തൂക്കം. സാധാരണ കാണപ്പെടുന്ന നിറങ്ങൾ ചുവപ്പ്, ഇളംചുവപ്പ്, വെള്ള, കറുപ്പ് ,ചന്ദനവെള്ള, കുത്തും പുള്ളിയും വരകളും ഒന്നുമില്ലാത്ത ഒറ്റ നിറം എന്നിവയാണ്. കൊമ്പുകൾ ചെറുതും മുന്നോട്ടു വളഞ്ഞതുമാണ്.കഴുത്തിന് പിന്നിൽ ഉപ്പുണി അഥവാ പൂഞ്ഞ് പ്രകടമായി കാണപ്പെടുന്നു. വാൽ നീളമുള്ളതും ഏതാണ്ട് നിലത്ത് മുട്ടുന്നതുമാണ്. ചെമ്പൻ കൃഷണമണിയും കൺപീലികളുമുള്ള മൃഗങ്ങളെ ഇക്കൂട്ടത്തിൽ കാണാവുന്നതാണ്. വെച്ചൂർ ഇനത്തിനും മറ്റു നാടൻ ഇനങ്ങളെപ്പോലെ നല്ല രോഗപ്രതിരോധ ശക്തിയുണ്ട്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സ മുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.