top of page

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍
കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

കന്നുകാലികളുടെ തീറ്റ സൂക്ഷിക്കുന്നതില്‍

കന്നുകാലികളെ നിരവധി രോഗങ്ങള്‍ ബാധിക്കുന്ന സമയ മാണ് മഴക്കാലം. വേനലിനു ശേഷം മഴക്കാലം ആരംഭിക്കുമ്പോ ള്‍ കാലാവസ്ഥയിലെ വ്യത്യാസം ഉരുക്കളുടെ തീറ്റയില്‍ പൂപ്പല്‍ വിഷബാധ ഉണ്ടാകാന്‍ കാരണമാ കുന്നു. കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആര്‍ദ്രത എന്നീ സാഹചര്യങ്ങളില്‍ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍ മുതലായ വയില്‍ വളരുന്ന അസക്കപെര്‍ ജില്ലസ് ഇനത്തില്‍പ്പെട്ട പൂപ്പലു കള്‍ ഉണ്ടാക്കുന്ന അഫ്ളാറ്റൊക്സിന്‍ എന്ന വിഷാംശമാണ് പൂപ്പല്‍ വിഷബാധയുടെ കാരണം. വിഷാം ശത്തിന്‍റെ തോതനുസരിച്ച് പൂപ്പല്‍ വിഷബാധയുടെ ലക്ഷണങ്ങളിലും വ്യത്യാസം വരാറുണ്ട്. തീറ്റയ്ക്ക് രുചിക്കുറവ്, ശരീരം ക്ഷയിക്കല്‍, പാല്‍ ഉത്പാദനത്തില്‍ കുറവ്, ഗര്‍ഭമലസല്‍, വന്ധ്യത മുതലായ വയാണ് രോഗലക്ഷണങ്ങള്‍. വിഷാംശം കരളിനെയാണ് ബാധി ക്കുന്നത്.
പൂപ്പല്‍ ബാധിച്ച കാലിത്തീറ്റ യ്ക്കും പിണ്ണാക്കിനും ദുര്‍ഗന്ധം ഉണ്ടായിരിക്കും. കട്ടകെട്ടുന്നതാണ് മറ്റൊരു ലക്ഷണം. നിറത്തിലും മാറ്റമുണ്ടാകും. പൂപ്പല്‍ ബാധിച്ച വൈക്കോലിന്‍റെ നിറത്തിലും രൂപത്തിലും മാറ്റമുണ്ടായിരിക്കും. കാലിത്തീറ്റ നല്‍കുന്ന പാത്രം ദിവസവും വൃത്തിയാക്കണം. പഴയ പുല്ലും വൈക്കോലും കിടന്ന് പൂപ്പല്‍ പിടിക്കാനുളള സാധ്യത ഒഴിവാക്കണം. തീറ്റ ചാക്കുകള്‍ പലകപ്പുറത്തു ഭിത്തിയില്‍ മുട്ടാ തെ വേണം വയ്ക്കാന്‍. തീറ്റ എടുക്കുമ്പോള്‍ കൈയ്ക്കോ, തീറ്റ എടുക്കുന്ന പാത്രത്തിനോ നനവു ണ്ടാകരുത്. എടുത്ത ശേഷം ബാക്കി വരുന്ന തീറ്റ ഭദ്രമായി അടച്ചു സൂക്ഷിക്കണം. കടലപ്പി ണ്ണാക്കിലൂടെ പൂപ്പല്‍ ബാധയ്ക്ക് സാധ്യതയേറിയതിനാല്‍ മഴക്കാല ങ്ങളില്‍ ഇത് നല്‍കാതിരിക്കു ന്നതാണ് ഉചിതമെന്നും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറി യിച്ചു.  

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page