top of page

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍
കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍
എച്ച്.എഫ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ജനുസ്സിന്റെ ഉല്‍പ്പത്തി ഹോളണ്ടിലാണ്. ലോകത്തില്‍ വച്ചേറ്റവും അധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന വര്‍ഗമാണ് ഇത്. കറുപ്പും വെളുപ്പുമാണ് സാധാരണയായി കണ്ടുവരുന്ന നിറം. ചിലതിന് നല്ല വെളുപ്പും ഏതാനും കറുത്ത പാടുകളും മാത്രവും മറ്റ് ചിലവയ്ക്ക് മിക്കവാറും കറുത്ത നിറവുമായിരിക്കും ഉണ്ടാവുക. വാലറ്റം വെളുത്തതായിരിക്കും. താരതമ്യേന വലിപ്പം കൂടിയ ഈ ഇനത്തിന് കൂടുതല്‍ തീറ്റ ആവശ്യമാണ്.
നീണ്ട് വീതികുറഞ്ഞ നിവര്‍ന്ന തല, സാമാന്യം ഇരുണ്ട തോള്‍ പലകകള്‍ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്. പാലിലെ ശരാശരി കൊഴുപ്പ് 3.5 ശതമാനമാണ്. വളരെ വലിപ്പമുള്ള അകിട് ഇവയുടെ പ്രത്യേകതയാണ്. ചുറുചുറുക്കുള്ള തീറ്റക്കാരാണ് ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ വര്‍ഗം.
തമിഴ്‌നാട്ടില്‍ പ്രത്യകിച്ച് കോയമ്പത്തൂര്‍, ഊട്ടി, കോത്തഗിരി മുതലായ സ്ഥലങ്ങളില്‍ നല്ലയിനം പശുക്കളെ ധാരാളമായി കണ്ടുവരുന്നു. 

കേരളത്തിനനുയോജ്യമായ വിദേശ ഇനം പശുക്കള്‍

കേരളത്തില്‍ വളര്‍ത്തിവരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗ്ഗോദ്ധാരണത്തിനായി ഉപയോഗിച്ച് വരുന്നതുമായ വിദേശ ഇനം കന്നുകാലി വര്‍ഗ്ഗങ്ങളാണ് ജേര്‍സിയും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനും
ജേര്‍സി
ഇംഗ്ലീഷ് ചാനലിലെ ജേര്‍സി ഐലന്റ് പ്രദേശത്താണ് ഈ ജനുസ്സിന്റെ ഉല്‍പത്തിയും വളര്‍ച്ചയും. ഇളം ചുമപ്പ്, കറുപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലും ഈ നിറങ്ങള്‍ കലര്‍ന്ന രീതിയിലും ഇവയെക്കാണാം. വാലറ്റം വെളുത്തതോ കറുത്തതോ ആയിരിക്കും.
ക്ഷീരജനുസ്സിലെ ഏറ്റവും വലിപ്പം കുറഞ്ഞ വര്‍ഗ്ഗമാണ് ഇവ. പശുക്കളുടെ പുറംഭാഗം ഒരേ നിരപ്പായിരിക്കും. നന്നായി വളര്‍ന്ന് വികസിച്ച അകിട് ശരീരത്തോട് ചേര്‍ന്നിരിക്കും. പാത്രംപോലെ കുഴിഞ്ഞ നെറ്റിത്തടം, മുന്‍പോട്ട് വളഞ്ഞ് നില്‍ക്കുന്ന ചെറിയ കൊമ്പ്, നിലത്ത് മുട്ടുന്ന വാല്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
പാലില്‍ 5.14 ശതമാനത്തോളം കൊഴുപ്പും 9.43 ശതമാനത്തോളം കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കും. ജേര്‍സി പശുക്കള്‍ക്ക് കുറഞ്ഞ കാലിത്തീറ്റ മതിയെന്നതും സ്ത്രീകള്‍ക്ക് പോലും ഇവയെ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും ഇവയുടെ മറ്റു പ്രത്യേകതകളാണ്. ജേര്‍സി കാളകളുടെ ബീജമാണ് കേരളതതില്‍ വര്‍ഗ്ഗോദ്ധാരണത്തിന് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ചൂട് കാലാവസ്ഥയെ അതിജീവിക്കുവാനുള്ള കഴിവുണ്ട് ജേര്‍സി വര്‍ഗ്ഗത്തിന്. കൂടാതെ ഇളംപ്രായത്തില്‍ തന്നെ ഇവയുടെ കുട്ടികള്‍ ലൈംഗിക പ്രായപൂര്‍ത്തിയാവുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page