top of page

പാഷന്‍ ഫ്രൂട്ട്

പാഷന്‍ ഫ്രൂട്ട്

നമ്മുടെ നാട്ടില്‍ ഇന്ന് പല രാജ്യത്ത് നിന്നും വന്ന് സ്ഥിരതാമ സക്കാരായ പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രത്യേകം കാണ പ്പെടുന്ന നാടന്‍മാരെപോലെയുള്ള വള്ളിച്ചെടിയില്‍ പഴങ്ങള്‍ ഉണ്ടാ കുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗി ക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. തെക്കേ അമേരി ക്കയില്‍ നിന്നാണ് കുടിയേറിയത്. കൂടുതല്‍ പഴങ്ങള്‍ ഉല്പാദി പ്പിക്കുകയും കൃഷി ചെയ്യുന്നതു മായ രാജ്യം ആഫ്രിക്കയാണ്. മഞ്ഞയും ചുകപ്പും രണ്ട് തരം പഴങ്ങള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. ചുവപ്പ് നിറമുള്ളതാണ് കൂടുതല്‍ ഉല്പാദനവും സ്വാദിഷ്ടവുമായത്. മഞ്ഞയ്ക്ക് സ്വാദ് കുറവും ചെറുതുമാണ്. പഴയകാലത്ത് സര്‍ബത്തില്‍ ചേര്‍ത്ത് ഇളക്കി വിതരണം ചെയ്തിരുന്നു. ഗുണ ഗണങ്ങള്‍ അറിഞ്ഞല്ല ചെയ്തിരു ന്നത്. കാണുവാന്‍ ഒരു രസത്തി നായിട്ടാണ്. പഴച്ചാറിന് ഒരു പ്രത്യേക രസമുണ്ട്. വിത്ത് നട്ടും വള്ളികള്‍ മുറിച്ച് നട്ടുമാണ് കൃഷിചെയ്യുന്നത്. ജൈവവള ങ്ങളും രാസവളങ്ങളും ഉപയോഗി ച്ചാല്‍ നല്ല വിളവ് ലഭിക്കും. രോഗ കീടങ്ങള്‍ കുറവ്. വിത്ത് നട്ടതിന് ശേഷം എട്ട് മുതല്‍ ഒമ്പത് മാസംവേണം കായ്ക്കുവാന്‍. വള്ളികള്‍ നടുന്നതിന് മാസങ്ങള്‍ കുറവ് മതി. കരിവണ്ടാണ് പരാഗണം നടത്തുന്നത്. സൂര്യ കാന്തി ചെടിയുടെ പൂവ് പോലെ യാണിതിന്‍റെ പൂവും. കായയ്ക്ക് കട്ടിതരമുള്ളതും അതിനകത്ത് സഞ്ചിയില്‍ സൂക്ഷിച്ച് വെച്ച വിത്തും സത്തും അടക്കം ചെയ്തി രിക്കുന്നു. ഇലകളും പൂക്കളും ഒരുപോലെയാണ്. കായ പുറത്ത് മാത്രമേ പഴുക്കുമ്പോള്‍ വ്യത്യാസ മുണ്ടാകൂ. പാഷന്‍ ഫ്രൂട്ട് ചെടി ഒരു ഔഷധസസ്യം കൂടിയാണ്. കൂടാ തെ പാഷന്‍ ഫ്രൂട്ടിന്‍റെ ചാറുകള്‍ ഉപയോഗിച്ച് വീട്ടിലേക്ക് വേണ്ടുന്ന പലതരം ഉല്പന്നങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം.

പാഷന്‍ ഫ്രൂട്ട്

പാഷന്‍ ഫ്രൂട്ട് എല്ലാക്കാ ലത്തും ഉണ്ടാകും. വേനല്‍ക്കാ ലത്ത് നനയും വളപ്രയോഗവും കിട്ടിയാല്‍ നല്ല വിളവ് കിട്ടുന്നതും മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെ വിലയു ണ്ടെന്നും പറയുന്നു. ഇങ്ങനെയൊ ക്കെയാണെങ്കിലും നമ്മുടെ നാട്ടു കാര്‍ ഒന്നിനോടും ഒരു താല്പ ര്യവും കാണിക്കാതെ നശിച്ച് പോകുന്ന പഴമാണ് ഫാഷന്‍ ഫ്രൂട്ട്. നമുക്ക് എന്തുകൊണ്ട് ഇതിനെ ഒരു മൂല്യവര്‍ദ്ധിത ഉല്പന്നമാക്കിയെടുത്തൂകാടാ. ആയതിന് ചില പൊടിക്കൈകള്‍ ചെയ്തുനോക്കി വരുമാനം ഉണ്ടാ ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം

പാഷന്‍ ഫ്രൂട്ട്

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page