ഡുറിയാന്‍ (മുള്ളന്‍ ചക്ക)
കേരളത്തിലെ തൊടികളില്‍ വ്യാപകമായ ഔഷധഗുണമുളള ഡുറിയാന്‍ (മുള്ളന്‍ ചക്ക) മലയാളി അവഗണിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇതിന് വന്‍പ്രിയം. വലിയ മുള്ളുകളോടെ ചക്കയുടെ രൂപത്തില്‍ വളരുന്ന ഡുറിയാന്‍ പഴത്തിന് പൊള്ളുന്ന വിലയാണ്. നാട്ടിന്‍ പ്രദേശങ്ങളില്‍ ഒരു പഴത്തിന് 200 മുതല്‍ 600 രൂപ വരെയാണ് വില. എന്നാല്‍ തമിഴ്‌നാട്ടില്‍ 1000 മുതല്‍ 2300 രൂപ വരെ വിലയുണ്ട്.
വന്ധ്യതയ്‌ക്കുള്ള പരിഹാരമായി ഈ പഴം നിര്‍ദ്ദേശിക്കപ്പെട്ടു തുടങ്ങിയതോടെയാണ് പ്രിയമേറിയത്. മലേഷ്യ, ബ്രൂണോ, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇവ വ്യാവസായിക അടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നു. മലേഷ്യയില്‍ നിന്നാണ് ഈ പഴത്തിന്റെ വിത്തുകള്‍ കേരളത്തിലെത്തിയതെന്ന് കരുതുന്നു. ഇടുക്കി,വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ മലയോര പ്രദേശങ്ങളിലും, നദീ തീരങ്ങളിലുമാണു വളരുന്നത്. ഒരു ഡുറിയാന്‍ പഴത്തിന്റെ പരമാവധി തൂക്കം മൂന്നു കിലോയോളം വരും. സാധാരണ ചക്ക പഴുക്കുന്നതു പോലെയാണു ഡുറിയാനും പഴുത്തു പാകമാകുന്നത്. ഓരോ പഴത്തിലും പത്തു മുതല്‍ നാല്‍പത് വരെ ചുളകള്‍ ഉണ്ടാകും. മധുരമുണ്ടെങ്കിലും വെളുത്തുള്ളി യുടെ നേരിയ സ്വാദാണുള്ളത്.
12 മുതല്‍ 15 വര്‍ഷം വരെയെടുക്കും വിത്ത് വളര്‍ന്ന് കായ്‌ഫലമാകാന്‍. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള തണുപ്പു മാസങ്ങളിലാണ് ഡുറിയാന്‍ പൂക്കുന്നത്. നാലു മുതല്‍ ആറുമാസം വരേയെടുക്കും കായ് പാകമാകാന്‍. ഈ സമയം തമിഴ്‌നാട്,ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ചൈന, തായ്‌ലാന്റ്, സിംഗപ്പൂര്‍ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഡുറിയാന്‍ വാങ്ങാനായി എത്താറുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു കര്‍ഷകനില്‍ നിന്നും പാകമായ 500 ഡൂറിയാന്‍ പഴം 25000 രൂപ നല്‍കിയാണ് മറുനാട്ടുകാര്‍ വാങ്ങിയത്. ഡ്യൂറിയോ ക്യൂട്ട്‌ജന്‍സിസ് എന്നാണിതിന്റെ ശാസ്‌ത്രനാമം. പഴത്തിലടങ്ങിയ അഫ്രോസിഡിയാക് എന്ന രാസ പദാര്‍ത്ഥമാണ് ലൈംഗിക ഉത്തേജനത്തിനു ഇടയാക്കുന്നത്. എന്നാല്‍ ഈ പഴം ഗര്‍ഭിണികളും രക്തസമ്മര്‍ദ്ദമുള്ളവരും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.