top of page

പഞ്ചഗവ്യം

Image-empty-state.png

സംസ്കൃതത്തിൽ പഞ്ചഗവ്യ എന്ന് പറഞ്ഞാൽ പശുവിൽ നിന്നും കിട്ടുന്ന 5 ഉത്പന്നങ്ങളാണ്. ചാണകം,ഗോ മൂത്രം,പാൽ, തൈര് പിന്നെ നറുനെയ്എങ്ങനെയാണ് പഞ്ചഗവ്യം ഉണ്ടാക്കേണ്ടത് എന്ന് നോക്കാംപച്ചചാണകം 500 ഗം
ഗോമൂത്രം 500ml
പശുവിൻ പാൽ 500ml
തൈര് 500ml
നറുനെയ് 500ml
വായ്‌ വട്ടം ഉള്ള മണ്‍ പാത്രം- നന്നായി കഴുകി ഉണക്കിയത്മണ്‍ പാത്രത്തിൽ ചാണകം എടുത്തു ഗോമൂത്രം ചേർത്ത് ഒരു മരതവി കൊണ്ട് നന്നായി യോചിപ്പിക്കുക. അതിലേക്കു പാൽ ചേർത്ത് നന്നായി ഇളക്കണം. ഇനി ഈ കുഴന്പിലേക്ക് തൈര് ചേർത്തിളക്കുക.ഇനി നറുനെയ് ചേർത്ത് നന്നായി ഇളക്കി പാത്രം ഒരു വൃത്തിയുള്ള കോട്ടണ്ണ്‍ തുണി കൊണ്ട് കെട്ടി വെക്കണം . ഇത് ചെറുതായി ചൂട് കിട്ടുന്ന എവിടെ എങ്കിലും സൂക്ഷിച്ചു വെക്കുക, സൂര്യപ്രകാശം നേരിട്ട് കൊള്ളാൻ പാടില്ല- അടുക്കളയിലോ മറ്റോ വെക്കുന്നതാകും നല്ലത്.അടുത്ത പതിനഞ്ചു ദിവസത്തേക്ക് എന്നും രണ്ടോ മൂന്നോ പ്രാവശ്യം മരതവി കൊണ്ട് ഇളക്കി കൊടുക്കണം. fermentation നടക്കുന്നതിനാൽ കള്ളിൽ നിന്നും വരുന്ന പോലെയുള്ള ഒരു മണം ഉണ്ടാകും. വാതകം ഉത്പാധിപ്പിക്കപെടുന്നത് അവസാനിച്ചാൽ പഞ്ചഗവ്യം തയാറായി എന്ന് മനസ്സിലാക്കാംഅതേ പാത്രത്തിൽ തന്നെ ആറു മാസം വരെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ കട്ടിയായെങ്കിൽ ഗോമൂത്രം ഉപയോഗിച്ച് നേര്പ്പിക്കുകഉപയോഗം15 ദിവസത്തിലൊരിക്കൽ ചെടികൾക്ക് കൈകൊണ്ടു തളിച്ച് കൊടുക്കാവുന്നതാണ്സ്പ്രയെർ ആണ് ഉപയോഗിക്കുന്നതെങ്കിൽ രാസ വസ്തുക്കൾ നിറക്കാൻ മുൻപ് ഉപയോഗിച്ചവ അല്ല എന്നുറപ്പ് വരുത്തുക. അതുപോലെ തന്നെ പഞ്ചഗവ്യം അരിചെടുക്കാനും മറക്കരുത്വലിയ മരങ്ങള്ക്ക് നനക്കുന്നതിനോടൊപ്പം വേരിനോട് ചേർത്ത് ഒഴിച്ച് കൊടുക്കുകകീട ശല്യമുള്ള ചെടികളിൽ ബാധിത പ്രദേശങ്ങളിൽ ആഴ്ചയിൽ ഒരു തവണ വീതം തളിച്ച് കൊടുക്കുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page