top of page

പുകയില കഷായം

പുകയില കഷായം

1) 250 ഗ്രാം പുകയില 2. 25 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക.


2) 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക.


3) നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം


വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്


ഉണ്ടാക്കി അധിക ദിവസം വെക്കരുത് , ചെറിയ അളവില്‍ ഉണ്ടാക്കുക, നല്ല വെയില്‍ ഉള്ളപ്പോള്‍ ചെടികളില്‍ തളിക്കാന്‍ ശ്രദ്ധിക്കുക , കഷായം ചെടികളില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Karshakan

Pachakkari Krishit

KTG

Krishithottam

Malayalam
bottom of page