കായീച്ച നിയന്ത്രണം
വെള്ളരിവർഗ്ഗ വിളകളേയും മാവിന്റേയും വിളവിന് ഏറെ നാശനഷ്ടം ഉണ്ടാക്കുന്ന ഒരു കീടമാണ് കായീച്ച. പെണ്ണീച്ചകൾ കായ്കളുടെ തൊലിക്കടിയിൽ മുട്ടകൾ ഇടുകയും 25 മുതൽ 30 മണിക്കൂറിനുള്ളിൽ ഈ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കൾ അധികം വയ്കാതെ അഴുകുകയും ചെയ്യുന്നു. പാവലിലും പടവലത്തിലും മാവിലുമാണ് ഇതിന്റെ ആക്രമണം രൂക്ഷം. മാവിൽ മാങ്ങ പുഴുക്കുന്നതിന് കാരണവും കായീച്ചയാണ് എന്നാൽ പച്ചക്കറിയിലേയും മാവിലേയും കായിച്ചകൾ രണ്ട് ഇനങ്ങളാണ് അതിനാൽ ഇവയേ നശിപ്പിക്കാൻ ഫിറമോൺ കെണി ഉപയോഗിക്കുമ്പോൾ പച്ചക്കറിക്ക് ക്യൂലിയറും മാവിന് മീതയിൽ യൂജിനോളും മാത്രം ഉപയോഗിക്കുക. പലരും നേരേ തിരിച്ച് ചെയ്യാൻ സാധ്യതയുണ്ട് അങ്ങനെ ആയാൽ ഉപയോഗം ഇല്ലതെ വരും
നിയന്ത്രണ മാർഗ്ഗങ്ങൾ
പേപ്പർ കൊണ്ടോ പ്ലാസ്റ്റിക്ക് കവർ കൊണ്ടോ കായ്ക്കൾ പൊതിയുക
അഴുകിയ കായ്കൾ തീയിട്ടോ വെയിലിൽ വച്ചോ അതിലുള്ള പുഴുക്കളെ നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഈ പുഴുക്കൾ മണ്ണിൽ വീണാൽ സമാധി ദിശയിൽ പോവുകയും 5 ദിവസം കൊണ്ട് കായീച്ചയായ് പുറത്ത് വരികയും ചെയ്യും.
ചിരട്ട കെണികൾ
ഒരു പാളയൻ കോടൻ പഴവും 10 ഗ്രാം ശർക്കരപ്പൊടിയും കാൽ ടീസ്പ്പൂൺ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കിൽ കാർബോ സൽഫാൻ ചേർത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കിൽ ചെറിയ ഉറി കെട്ടി ചിരട്ടയിൽ(കണ്ണില്ലാത്ത ചിരട്ടയിൽ) തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേർത്ത ഭക്ഷണം മാറ്റാൻ ശ്രദ്ധിക്കുക
1 പിടി തുളസിയില ചതച്ച് 1 നുള്ള് സെവിനും അല്ലെങ്കിൽ കാർബോ സൽഫാൻ ചേർത്തും ചിരട്ടകെണി ഉണ്ടാക്കാം
കഞ്ഞിവെള്ളവും ശർക്കരയും 1 നുള്ള് സെവിനും അല്ലെങ്കിൽ കാർബോ സൽഫാൻ ചേർത്തും ചിരട്ട കെണി ഉണ്ടാക്കാം
ഫിറമോൺ കെണി
പച്ചക്കറിയിലെ കായീച്ചയ്ക്ക് ക്യൂലൂർ ട്രാപ്പും മാവിലെ കായീച്ചയ്ക്ക് മീതൈൽ യൂജിനോൾ ട്രാപ്പും ഉപയോഗിക്കുക
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.