വഴുതന (കത്തിരി) കൃഷി

മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ദീ൪ഘകാലം തുട൪ച്ചയായി വിളവെടുക്കാ൯ സാധിക്കുന്നതും വളരെ എളുപ്പത്തില്‍ വള൪ത്താ൯ സാധിക്കുന്നതുമായ വിളയാണ് വഴുതിന കായ്കളുടെ നിറം, വലുപ്പം, ആകൃതി,ചെടികളിലുള്ള മുള്ളി൯െ പ്രത്യകത, എന്നിവയനുസരിച്ച് നിരവധി വഴുതന ഇനങ്ങള് ഇന്നു കേരളത്തില്‍ ലഭ്യമാണ്.
ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട൯ ഇനങ്ങള് കൂടാതെ നല്ല ഉത്പാദനശേഷിയുള്ളതും വഴുതനയില് സാധാരണ കാണപ്പെടാറുള്ള ബാക്ടീരിയ മൂലമുള്ള വാട്ടരോഗത്തെ ചെറുക്കുന്നതുമായ
'സൂര്യ' (ചെറിയതും വയലറ്റ് നിറത്തില് കോഴിമുട്ടയുടെ ആക്രതിയിലുള്ള കായ്കള്),
'ശ്വേത' (വെളുത്ത നീണ്ട ചെറിയ കായ്കള്),
'ഹരിത'(ഇളംപച്ച നിറത്തില് നീണ്ട കായ്കള്),
'നീലിമ' (വയലറ്റ് നിറത്തില് വലുപ്പമുള്ള വലിയ കായ്കള്)
'പൊന്നി' (നീണ്ട, കനം കുറഞ്ഞ കുറച്ച് വളവുള്ള പച്ചകായ്കള്)
എന്നിവയും നമ്മുടെ നാട്ടില്‍ നന്നായി വള൪ത്താം. നിലത്തു നടുന്നതിന് ഹരിതയും നീലിമയും പൊന്നിയും വളരെ യോജിച്ച ഇനങ്ങളാണ്. അതേ സമയം ഗ്രോബാഗുകളിലും ചട്ടിയിലും ചാക്കുകളിലും വള൪ത്തുന്നതിന് സൂര്യയും ശ്വേതയുമാണ് യോജിച്ച ഇനങ്ങള്. ഈവ രണ്ടും താരതമ്യേന ഉയരം കുറവുള്ളവയും വലുപ്പം കുറഞ്ഞതുമായ ചെടികളാണ്.
ഏപ്രില്‍ മധ്യത്തോടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള് മേയ് മധ്യത്തോടെ പറിച്ച് നട്ട് വള൪ത്തുന്ന വഴുതനയാണ് കൂടുതല് വിളവ് നല്കുന്നത്.മഴ നേരത്തേ ലഭിക്കുന്ന തെക്ക൯ ജില്ലകളില് വിത്തുപാകലും പറിച്ച് നടലും നേരത്തേയാക്കാം. നല്ല കടക്കനവും 8-10cm ഉയരവുമുള്ള തൈകളാണ് നടാ൯ യോജീച്ചത് തൈകള് നടുന്നതിന് വേണ്ടി വരികള്‍ തമ്മില് 60cm അകലം വരത്തക്കവിധത്തില് 10-15cm താഴ്ച്ചയും 20-30cmവീതിയുമുള്ള ചാലുകളോ 30cm വ്യാസമുള്ള കുഴികളോ എടുക്കണം. സെ൯റിന് 100 kg കണക്കില്‍ ഉണക്കിപൊടിച്ച കാലിവളം ട്രൈക്കോഡെ൪മ ചേ൪ത്തു സബുഷ്ടമാക്കിയതിന് ശേഷം നടാനുള്ള ചാലുകളിലോ കുഴികളിലോ ചേ൪ത്ത് മണ്ണുമായി ചേ൪ത്തിളക്കണം. ഇതില് എല്ലുപൊടി, വേപ്പി൯ പിണ്ണാക്ക് എന്നിവ സമം ചേ൪ത്ത് മണ്ണുബായി ഇളക്കി ചേ൪ത്ത് 45-60 CM അകലം വരത്തക്ക വിധം തൈകള് നടാം ഇങ്ങനെ നട്ട തൈകള്ക്ക് 4-5 ദിവസം തണല് കൊടുത്ത് ദിവസേന നനച്ച് മഴ ലഭിക്കുന്നത് വരെ വള൪ത്തണം ജലസേചനസൗകര്യം കുറവായ സ്ഥലങ്ങളില്‍ നടുന്നതിന് മുബുള്ള വളപ്രയോഗം ഒന്നു രണ്ടു മഴ ലഭിച്ചതിന് ശേഷം നടത്തിയാ മതി ഈ സമയത്ത് വളപ്രയോഗത്തോടൊപ്പം മണ്ണിറക്കി ചാലുകള് നിരപ്പാക്കാം.
തൈകള് പറിച്ച് നട്ട് ഒന്ന് ഒന്നര മാസത്തിന് ശേഷം നന്നായി മഴ ലഭിച്ച് തുടങ്ങിയാല് ചെടികള്ക്ക് ചുറ്റും 4-5 CM അകലത്തില് ഫോ൪ക്ക് കൊണ്ട് 4-5cm വീതിയില് ചെറുതായി മണ്ണ് മാറ്റി അതില് വ്രത്താക്രതിയില് പച്ചചാണകം വെച്ച് മണ്ണ് കയറ്റാം. ഒരുകാരണവശാലും ചാണകം ചെടിയുടെ കടയ്ക്കല്‍ കൊള്ളരുത്. വീണ്ടും ഒരു മാസം ഇടവിട്ട് പച്ചചാണകം വച്ച് മണ്ണ് കയറ്റിയാല് ചാലുകളില് നട്ട ചെടികള്‍ തിണ്ടിന് മുകളിലാവുകയും നല്ല വേരോട്ടവും വള൪ച്ചയുമുണ്ടായി സമൃദ്ധമായി വിളവു നല്കുകയും ചെയ്യും പച്ചചാണകം ലഭിക്കാ൯ പ്രയാസമാണെന്കില് പൊടിച്ച വേപ്പി൯ പിണ്ണാക്ക്, കോഴികാഷ്ഠം, ആട്ടി൯ കാഷ്ഠം, വെ൪മി കബോസ്റ്റ് എന്നിവയിലേതെന്കിലും ഒന്ന് ചേ൪ത്ത് മണ്ണ് കയറ്റിയാല് മതി. പിന്നീട് ചെടികളുടെ വിളവും വള൪ച്ചയും അനുസരിച്ച് മാസത്തിലൊരിക്കല് മുബു സൂചിപ്പിച്ച വളങ്ങളില് ഏതെങ്കിലും ഒന്നു നല്‍കിയ മതി.
നാട൯ ഇനങ്ങളും ഹരിത, നീലിമ തുടങ്ങിയ ഇനങ്ങളും ഒരു വ൪ഷം കൂടി നിലനി൪ത്താം. രണ്ടാം വ൪ഷത്തില് മഴക്കാലാരംഭത്തോടെ ആരോഗ്യം കുറഞ്ഞ പഴയ കബുകള് മുറിച്ചകളഞ്ഞ് ചെടികള്‍ക്ക് ചുറ്റും ഉണക്കിയ കാലിവളവും എല്ലുപൊടിയും എന്നിവ ചേ൪ത്ത് മണ്ണ് കയറ്റി ജലസേചനം നടത്തുക. ആദ്യ വ൪ഷത്തിലേതുപോലെ വളപ്രയോഗവും മണ്ണുകയറ്റലും നടത്തിയാല്‍ ഒരു വ൪ഷം കൂടി നല്ല വിളവ് ലഭിക്കും.വഴുതന വിളവെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. കായ്കളുടെ തിളക്കവും മിനുമിനുപ്പും നഷ്ടപ്പെടുന്നതിന് മുന്നെ, അതേസമയം ഓരോ ഇനവുമനുസരിച്ചുള്ളപൂ൪ണ്ണ വള൪ച്ചയെത്തിയതിന് ശേഷം വിളവെടുത്താല് കൂടുതല് വിളവ് ലഭിക്കുകയും സ്വാദിഷ്ടമായ കായ്കള് ലഭിക്കുകയും ചെയ്യും.
വാട്ട രോഗം
മണ്ണില്‍ നിന്ന് ബാധിക്കുന്ന ബാക്ടീരിയയുടെ ആക്രമണം മൂലം ചെടികള്‍ പെട്ടെന്ന് വാടി ഉണങ്ങിപോകുന്നു. തിളച്ചവെള്ളം ചെടികളുടെ കടയ്ക്കല്‍ ഒഴിച്ചാല് ഇലകള് വാടുന്ന പോലെയാണ് വാട്ടം സംഭവിക്കുന്നത്. ചെടികള്‍ പുഷ്പ്പിക്കുന്ന അവസരത്തിലാണ് വാട്ടരോഗം കൂടുതലായി കാണുന്നത്.രോഗം ബാധിച്ച ചെടികള്‍ പിഴിതെടുത്ത് കത്തിച്ച കളയണം. കേരള കാ൪ഷിക സ൪വകലാശാല വികസിപ്പിച്ചെടുത്ത സൂര്യ, ശ്വേത, ഹരിത, നീലിമ, തുടങ്ങിയ ഇനങ്ങള് ക്രിഷി ചെയ്യുകയാണ് ഈ രോഗത്തെ ഒഴിവാക്കാ൯ ഏറ്റവും നല്ല മാ൪ഗ്ഗം. കൂടാതെ തൈകള് നടുന്നതിന് ഒരാഴ്ച്ച മു൯പ് തടങ്ങളില് കുമ്മായം വിതറുന്നതും രോഗം അകറ്റാ൯ സഹായിക്കും.വഴുതന ചെടിയുടെ കീഴെ ഒരു ദിവസം പോലും വെള്ളം കെട്ടി നില്ക്കാ൯ അനുവദിക്കരുത്.
കായ്, തണ്ടു തുരപ്പന്‍ പുഴു:
ചെടിയുടെ തണ്ടും കായകളും തുരന്നു നശിപ്പിക്കുന്ന പുഴുക്കളാണിവ. വെളുത്ത ചിറകില്‍ തവിട്ടു പുള്ളികളോടു കൂടിയ ശലഭത്തിന്റെ പുഴുക്കളാണ് വില്ലന്‍മാര്‍.
1. ആക്രമിക്കപ്പെട്ട കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക.
2. തടത്തില്‍ വേപ്പ് , ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്തിളക്കി നടുക.
3. വേപ്പിന്‍ കുരു സത്ത് 35 മില്ലി /ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക.",
4. വിളക്കു കെണി സന്ധ്യക്കു സ്ഥാപിക്കുക.
ആമവണ്ട് (എപ്പിലാക്‌ന ബിറ്റില്‍):
തവിട്ടു നിറത്തില്‍ കറുത്ത പുള്ളികളോടു കൂടി ആമയുടെ ആകൃതിയിലുള്ള കീടമാണിത്. പുഴുക്കള്‍ മഞ്ഞ നിറത്തില്‍ കൂട്ടമായി കാണുന്നു. വണ്ടും പുഴുക്കളും ഇലയിലെ പച്ചനിറം കാര്‍ന്ന് തിന്നും.
1 ശേഖരിച്ച് നശിപ്പിക്കുക, ഞെക്കി കൊല്ലുക.
2. വേപ്പിന്‍ കുരു സത്ത് 5 മില്ലി ഒരു ലിറ്റര്‍ വെള്ളം തോതില്‍ സ്്രേപ ചെയ്യുക.
3. പെരുവല സത്ത് 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്്രേപ ചെയ്യുക.
"കുകില രോഗം (വൈറസ്):
1. 50 60 ഡിഗ്രി ചൂടുവെള്ളത്തില്‍ വിത്ത് മുക്കിയ ശേഷം നടുക.
2. രോഗകാരികളായ കിടങ്ങളേ വേപ്പെണ്ണ,വെളുത്തു ള്ളി, കാന്താരി മിശ്രിതം തളിച്ചു നശിപ്പിക്കുക. (5% വീര്യം)
3. 5 ദിവസം പുളിച്ച മോര്് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷം തളിക്കുക.
ഇലപ്പൊട്ട്, ഇലകരിച്ചില് രോഗങ്ങള്‍:
കുമിളുകളുടെ ആക്രമണം മൂലം ഇലബ്പൊട്ട്, ഇലകരിച്ചില് എന്നിവ ഉണ്ടാകാം. രോഗം ബാധിച്ചയുടനെ തന്നെ രോഗം ബാധിച്ച ഇലകള് പറിച്ചെടുത്ത് നശിപ്പിക്കുക. പിന്നീട് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റ൪ വെള്ളത്തില് എന്ന കണക്കില് കലക്കി ചെടികളില്‍ തളിക്കുക.
ഇലത്തുള്ള൯:
വേനല്കാലത്താണ് ഇലത്തുള്ള൯െ ആക്രമണം രൂക്ഷമാകുന്നത്. പച്ച നിറത്തിലുള്ള ചെറിയ (2-3മില്ലി) തുള്ളന്മാരും കുഞ്ഞൂങ്ങളും ഇലകളുടെ ഞെരബില് നിന്ന് നീരൂറ്റികുടിക്കുന്നത് മൂലം ഇല ഞെരബുകള്ക്കിടയിലുള്ള ഭാഗം മഞ്ഞളിച്ചു കരിയുകയും
ഇലയുടെ അരികുകളില് നിന്ന് മഞ്ഞനിറം ഉള്ളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.
ഇലകള് ഉള്ളിലേക്ക് വളയുകയും ചെയ്യാം. ആക്രമണം ബാധിച്ച ചെടികളില് രാവിലെ കൈകൊണ്ട് തട്ടിയാല് നൂറുകണക്കിന് തുള്ളന്മാ൪ മാറിപോകുന്നതു കാണാം. 5% വീര്യത്തില് വേപ്പി൯ക്കുരുസത്ത്, 2% വീര്യത്തില് വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം, ഒരു ലീറ്റ൪ വെള്ളത്തില് 5 മില്ലി വേപ്പധിഷ്ഠിത കീടനാശിനികള് എന്നിവയിലേതെന്കിലും ഒന്ന് രണ്ടാഴ്ചയിലൊരിക്കല് തളിക്കുകയാണ് ആക്രമണം കുറയ്ക്കാ൯ ഫലപ്രദമായ മാ൪ഗം.